Home Business നോടോ ഐസ്‌ക്രീം കമ്പനി ഏറ്റെടുക്കാന്‍ ജോണ്‍ എബ്രഹാം

നോടോ ഐസ്‌ക്രീം കമ്പനി ഏറ്റെടുക്കാന്‍ ജോണ്‍ എബ്രഹാം

ബോളിവുഡ് താരം ജോൺ എബ്രഹാം ഒരു ഐസ്ക്രീം കമ്പനിയുടെ കൂടി ഉടമയാകും. വെഞ്ച്വർ കാപിറ്റൽ ഫണ്ടുകളിൽ നിന്നും ജോൺ എബ്രഹാമിൽ നിന്നുമായി നാല് കോടി രൂപയാണ് ഐസ്ക്രീം നിർമ്മാണ കമ്പനിയായ നോടോയിൽ എത്തിയിരിക്കുന്നത്. 2018 ലാണ് വരുൺ – ആഷ്നി ഷേത് ദമ്പതിമാർ ചേർന്ന് ഈ ഐസ്ക്രീം ബ്രാന്റ് തുടങ്ങിയത്.  പുതിയ ജീവനക്കാരെ കണ്ടെത്താനുമായി പണം ചെലവാക്കുമെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.  ടൈറ്റൻ കാപിറ്റൽ, റോക്ക്സ്റ്റഡ് കാപിറ്റൽ, ഡബ്ല്യുഇഎച്ച് വെഞ്ച്വേർസ് എന്നിവരാണ് നടനൊപ്പം ഐസ്ക്രീം കമ്പനിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

125 മില്ലി ലിറ്റർ ഐസ്ക്രീമിൽ 75 മുതൽ 95 കലോറി വരെ മാത്രമേയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് ഗ്രാമാണ് ഫാറ്റ്. ഷുഗർ 75 ശതമാനം കുറവാണ്. പരമ്പരാഗത ഐസ്ക്രീമുകളെ അപേക്ഷിച്ച് കൂടുതൽ പ്രോട്ടീനുണ്ടെന്നും അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here