Home KERALA അവസാന മുത്തം നല്‍കാന്‍ മാതാപിതാക്കള്‍ക്കും സഹോരങ്ങള്‍ക്കും കഴിഞ്ഞില്ല; കാന്‍സര്‍ ബാധിച്ച് മരിച്ച പൊന്നുമോന്റെ സംസ്‌കാര ചടങ്ങുകള്‍...

അവസാന മുത്തം നല്‍കാന്‍ മാതാപിതാക്കള്‍ക്കും സഹോരങ്ങള്‍ക്കും കഴിഞ്ഞില്ല; കാന്‍സര്‍ ബാധിച്ച് മരിച്ച പൊന്നുമോന്റെ സംസ്‌കാര ചടങ്ങുകള്‍ ഫേസ് ബുക്ക് ലൈവിലൂടെ കണ്ട് കണ്ണീര്‍ വാര്‍ത്ത് മാതാപിതാക്കള്‍; ഷാര്‍ജയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച പതിനാറുകാരന്റെ മൃതദേഹം പത്തനംതിട്ടയില്‍ സംസ്‌കരിച്ചു.

പത്തനംതിട്ട: നാട്ടിലെ പള്ളിയില്‍ മകന്‍ അന്ത്യവിശ്രമത്തിന് തയ്യാറെടുക്കുന്നത് കാതങ്ങള്‍ക്കപ്പുറം ഇരുന്ന് കണ്ട് മാതാപിതാളും സഹോരങ്ങളും. പത്തനംതിട്ട മല്ലശേരി ചാമക്കാലവിളയില്‍ ജോമെയുടെ മകന്‍ ജ്യൂവല്‍ ജി. ജോമെ(16)യുടെ മൃതദേഹമാണ് ഇന്നലെ മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും സാന്നിധ്യം ഇല്ലാതെ വാഴമുട്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്‌കാരംനടന്നത്.

ഷാര്‍ജയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച പതിനാറുകാരന്റെ മൃതദേഹം കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ മൃതദേഹത്തെ അനുഗമിക്കാനായില്ല.ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ രണ്ടു ആഴ്ചയായി ജ്യുവല്‍ ചികില്‍സയിലായിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. കുറേ ബുദ്ധിമുട്ട് സഹിച്ചാണ് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ സാധിച്ചത്. പിതാവ് ജോമെയ്ക്കും ഒപ്പം പോരാന്‍ കഴിയുമോയെന്ന് ശ്രമിച്ചുവെങ്കിലും നടന്നില്ല. മുഹസിനയിലെ എംബാം സെന്ററില്‍ വച്ചാണ് മാതാപിതാക്കളും സഹോദരങ്ങളും പ്രാര്‍ത്ഥിച്ച് മൃതദേഹം നാട്ടിലേക്ക ്അയച്ചത്. എമിറേറ്റ്‌സ് കാര്‍ഗോ വിമാനം മൃതദേഹം നാട്ടില്‍ എത്തിച്ചു.
ഷാര്‍ജ ജിഇഎംഎസ് മില്ലനിയം സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജ്യുവല്‍ ഏഴുവര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്നു.

17 തവണ ശസ്ത്രക്രിയയ്ക്കും വിധേയനായി. ചികില്‍സ തുടര്‍ന്നു പോന്നുവെങ്കിലും രക്ഷിക്കാന്‍ കഴിയില്ല. മാതാവ് ജെന്‍സില്‍, സഹോദരങ്ങളായ ജോഹന്‍, ജൂലിയന്‍ എന്നിവര്‍ അടങ്ങുന്ന കുടുംബം ഷാര്‍ജയില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ നടത്തി ബുധനാഴ്ചയാണ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചത്.മകന്റെ സംസ്‌കാര ചടങ്ങുകള്‍ അകലെയിരുന്ന് ഫേസ് ബുക്ക് ലൈവിലൂടെയാണ് മാതാപിതാക്കള്‍ കണ്ടത്.
2004 ലെ ഈസ്റ്റര്‍ ദിനത്തില്‍ ജനിച്ച ജ്യുവല്‍ കഴിഞ്ഞ ദുഃഖഃവെള്ളിയാഴ്ചയാണ് മരിച്ചത

LEAVE A REPLY

Please enter your comment!
Please enter your name here