Home NATIONAL ഇന്ത്യന്‍ ഒളിമ്പിക്‌സ് പ്രതീക്ഷ മങ്ങുന്നു? ജപ്പാനും യാത്രാവിലക്ക് പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഒളിമ്പിക്‌സ് പ്രതീക്ഷ മങ്ങുന്നു? ജപ്പാനും യാത്രാവിലക്ക് പ്രഖ്യാപിച്ചു

ജപ്പാനും ഇന്ത്യയ്ക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഈ വര്‍ഷം ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ജപ്പാനില്‍ എത്താനാകുമോ എന്ന കാര്യത്തില്‍ സംശയം ഉയരുന്നു. വിലക്ക് നീളുന്ന പക്ഷം ഇന്ത്യന്‍ താരങ്ങളെ ഒളിമ്പിക്‌സിന് പങ്കെടുപ്പിക്കാന്‍ അസോസിയേഷന് മറ്റ് വഴികള്‍ തേടേണ്ടി വരും. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍ രാജ്യങ്ങള്‍ക്കും യാത്രാ വിലക്ക് ജപ്പാന്‍ പ്രഖ്യാപിച്ചു. അതിനിടെ ഇന്ത്യന്‍ ഒളിമ്പിക്‌സ് ടീമിലുള്ള എട്ട് അത്‌ലറ്റുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളി താരം കെടി ഇര്‍ഫാന്‍ അടക്കമുള്ളവര്‍ക്കാണ് കോവിഡ് പിടിപ്പെട്ടത്. ബെംഗലൂരു സായ് കേന്ദ്രത്തില്‍ പരിശീലനം നടത്തുന്ന എട്ട് കായിക താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നടത്തത്തില്‍ പങ്കെടുക്കാനുള്ള കെടി ഇര്‍ഫാനും ഇപ്പോള്‍ കോവിഡിന് ചികിത്സയിലാണ്. യോഗ്യതാ മത്സരങ്ങള്‍ പലതും ഉപേക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ബാഡ്മിന്റര്‍ താരങ്ങളായ സൈന നെഹ്വാളിനും കെ ശ്രീകാന്തിനും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here