Home Cinema വിവാദങ്ങൾക്ക് ക്ഷമ ചോദിച്ച് ‘ജയ് ഭീം’ സംവിധായകൻ

വിവാദങ്ങൾക്ക് ക്ഷമ ചോദിച്ച് ‘ജയ് ഭീം’ സംവിധായകൻ

സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ജയ് ഭീം സിനിമയുടെ സംവിധായകന്‍ ജ്ഞാനവേല്‍. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നടൻ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സംവിധായകന്‍ അഭ്യര്‍ഥിച്ചു. സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിൻ്റെ നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകൻ ജ്ഞാനവേലിനും വണ്ണിയാർ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. വണ്ണിയാർ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീൽ നോട്ടീസയച്ചത്. അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് വണ്ണിയാർ സമുദായാംഗങ്ങള്‍ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിൽ നവംബർ ഒന്നിനാണ്‌ ചിത്രം പുറത്തിറങ്ങിയത്‌.

ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാർ സമുദായക്കാരനാണെന്ന് വരുത്തി തീർക്കാൻ സ്റ്റേഷന്‍റെ ഭിത്തിയിൽ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടർ തൂക്കിയെന്നതാണ് ആരോപണം. എന്നാല്‍ കലണ്ടർ 1995 എന്ന വര്‍ഷത്തെ സൂചിപ്പിക്കുക മാത്രമായിരുന്നു അല്ലാതെ ഒരു സമുദായത്തെക്കുറിച്ചുള്ള പരാമർശമായി ചിത്രീകരിക്കപ്പെടുമെന്ന് അറിയില്ലായിരുന്നെന്ന് സംവിധായകൻ പറഞ്ഞു. മാറ്റുമായിരുന്നുവെന്നും സംവിധായകന്‍ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് നടൻ സൂര്യയുടെ വീടിന് പൊലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here