Home International സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍

സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍

ഇസ്രായേലില്‍ വച്ച് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമയുടെ ഭര്‍ത്താവിനെ നേരിട്ട് ഫോണില്‍ വിളിച്ച് ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍. സൗമ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനാണ് സന്തോഷിനെ റിവ്‌ലിന്‍ വിളിച്ച് സംസാരിച്ചത്. ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലും കാര്യാലയത്തിലെ മലയാളിയായ ഉദ്യോഗസ്ഥനും സംഭാഷണത്തില്‍ പങ്കാളികളായി. മലയാളിയായ ഉദ്യോഗസ്ഥനാണ് സംഭാഷണം തര്‍ജ്ജമ ചെയ്തത്. സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഉറപ്പ് നല്‍കി. മാത്രമല്ല, സൗമ്യ മരിച്ച സ്ഥലം കാണാന്‍ സന്തോഷിന് സൗകര്യം ഒരുക്കാമെന്നും പ്രസിഡന്റ് വാഗ്ദാനം നല്‍കി. പതിനഞ്ച് മിനിറ്റാണ് ടെലിഫോണ്‍ സംഭാഷണം നീണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here