Home KERALA പത്തനംതിട്ട തുമ്പമണിലെ കൊവിഡ് രോഗിയുടെ ഭാര്യാ പിതാവ് മരിച്ചു; പെരുനാട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന...

പത്തനംതിട്ട തുമ്പമണിലെ കൊവിഡ് രോഗിയുടെ ഭാര്യാ പിതാവ് മരിച്ചു; പെരുനാട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ പിതാവും മരിച്ചു: ഇരുവരുടെയും സ്രവം പരിശോധന നടത്തും

ഇരുവരുടെയും സ്രവം പരിശോധനയ്ക്ക് അയയ്ക്കാന്‍ തയ്യാറെടുത്ത് ആരോഗ്യവകുപ്പ്. കുളനട പനങ്ങാട് തെക്കേപുറത്തൂട്ട് വീട്ടില്‍ പിസി തോമസാണ് (71) ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരിച്ചത്.

സെന്‍ട്രല്‍ ബാങ്കില്‍ നിന്നും മാനേജരായി വിരമിച്ചയാളാണ് തോമസ്. ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് തോമസിന്റെ സ്രവം ശേഖരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരുമകനാണ് കഴിഞ്ഞ ദിവസം തുമ്പമണില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മോളമ്മ തോമസ്. മക്കള്‍ ഡൈനി ജോര്‍ജ്, ഡൈനു തോമസ്. മരുമക്കള്‍: ജോര്‍ജ് വര്‍ഗീസ്, സിമി.
പെരുനാട്ടില്‍ മരിച്ചത് വിമുക്ത ഭടനായ കൂനംകര സ്വദേശി ജെയിംസ് ഡിക്രൂസ് (തങ്കച്ചന്‍-61) ആണ്. മാര്‍ച്ച് ഇരുപതിനാണ് മരണപ്പെട്ടയാളുടെ മകന്‍ ദുബായില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ രക്ത സ്രവ സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പരിശോധനക്ക് അയച്ചത്. ഇയാളുടെ ഫലത്തിനായി കാത്തിരിക്കവേയാണ് പിതാവിന്റെ മരണം.

ഇന്നലെ രാത്രിയാണ് പിതാവ് മരണപ്പെടുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here