Home Sports ഐഎസ്എൽ പൂരത്തിന് നാളെ തുടക്കം  

ഐഎസ്എൽ പൂരത്തിന് നാളെ തുടക്കം  

ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി ഐഎസ്എൽ എട്ടാം പതിപ്പിന് നാളെ തുടക്കം. ആദ്യ മത്സരം കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിൽ. നാളെ രാത്രി 7.30 ന് ഗോവയിലാണ് കളി.കോവിഡ് മാനദണ്ഡങ്ങള്‍ കാരണം കഴിഞ്ഞ വർഷത്തെ പോലെ ഈ തവണയും കാണികള്‍ക്ക് പ്രവേശനമില്ല. 11 ടീമുകളാണ് ആകെ.115 മത്സരങ്ങളാണ് ഉള്ളത്.ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന തീരുമാനമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. കളത്തില്‍ നാല് വിദേശതാരങ്ങളേ മാത്രമേ ഒരുസമയം കളിപ്പിക്കാനാകൂ. ഒരു ഏഷ്യന്‍ താരവും ഉണ്ടായിരിക്കണം.

ബ്ലാസ്റ്റേഴ്സിനെ കൂടാതെ മുംബൈ സിറ്റി, എടികെ, ബംഗളൂരു എഫ്സി, ചെന്നൈയിന്‍ എഫ്സി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാള്‍, ജംഷഡ്പുര്‍ എഫ്സി ടീമുകളാണ് ലീഗില്‍.പുതിയ പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചിനുകീഴിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലനം പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here