Home Sports ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചു

ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. താരങ്ങള്‍ക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാലാണ് തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. താത്കാലികമായി നിര്‍ത്തി വയ്ക്കുന്നെന്നും പുതുക്കിയ മത്സരക്രമം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐപിഎല്‍ റദ്ദാക്കുന്നില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി. അവസാനമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബൗളിംഗ് കോച്ച് ആര്‍ ബാലാജിക്ക് രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച നടക്കാനിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം മാറ്റിവച്ചിരുന്നു. തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരവും മാറ്റി വച്ചിരുന്നു. കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യരും ആണ് കോവിഡ് പോസിറ്റീവായത്. ആര്‍.അശ്വിന് പുറമെ സാംബ, റിച്ചാര്‍ട്സ്സണ്‍, ആന്‍ഡ്രൂ ടൈ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും മത്സരങ്ങളില്‍ നിന്ന് നേരത്തെ തന്നെ പിന്‍മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here