Home Cinema ഈ കങ്കണയെ കൊണ്ട് തോറ്റു! ഇന്‍സ്റ്റഗ്രാമും പോസ്റ്റ് നീക്കി

ഈ കങ്കണയെ കൊണ്ട് തോറ്റു! ഇന്‍സ്റ്റഗ്രാമും പോസ്റ്റ് നീക്കി

കോവിഡ് വെറും ജലദോഷപ്പനിയാണെന്ന് കുറിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടി കങ്കണയുടെ പോസ്റ്റും ഇന്‍സ്റ്റഗ്രാം നീക്കി. കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് കഴിഞ്ഞ ദിവസം യോഗ ചെയ്യുന്ന സ്വന്തം ചിത്രത്തോടൊപ്പം സമൂഹ മാധ്യമത്തില്‍ കുറിച്ചത്. കോവിഡ് വെറും ജലദോഷപ്പനി മാത്രമാണെന്നും മാധ്യമശ്രദ്ധയില്‍ ജനങ്ങള്‍ പേടിക്കുകയാണെന്നുമാണ് കങ്കണ കുറിച്ചത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം കങ്കണയുടെ പോസ്റ്റ് പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് പ്രതികരണവുമായി താരം തന്നെ രംഗത്ത് വരികയും ചെയ്തു. കോവിഡിനെ താന്‍ തകര്‍ക്കും എന്ന പോസ്റ്റ് ആരെയൊക്കെയോ വേദനിപ്പിച്ചതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് കങ്കണ കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ കോവിഡ് ഫാന്‍സ് ക്ലബ്ബാണെന്നും താന്‍ ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ തുടരില്ലെന്നും കങ്കണ പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here