Home Entertainment വൈറലാകാന്‍ സീബ്രാ ക്രോസിംഗില്‍ ഡാന്‍സ്, പൊലീസില്‍ നിന്ന് പണി കിട്ടി യുവതി

വൈറലാകാന്‍ സീബ്രാ ക്രോസിംഗില്‍ ഡാന്‍സ്, പൊലീസില്‍ നിന്ന് പണി കിട്ടി യുവതി

ഇന്‍ഡോറില്‍ ഏറ്റവും തിരക്കുള്ള റസോമ സ്‌ക്വയര്‍ റോഡില്‍ വണ്ടികള്‍ ട്രാഫിക് സിഗ്നല്‍ പച്ച ആകുന്നത് കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് ശ്രേയ കല്‍റ എന്ന യുവതി സീബ്രാ ക്രോസിംഗില്‍ ഡാന്‍സ് ചെയ്യാന്‍ ആരംഭിച്ചു. സിനിമാ സ്‌റ്റൈലില്‍ യുവതിയുടെ പ്രകടനം ഇവര്‍ക്കൊപ്പമുള്ള ആള്‍ ചിത്രീകരിക്കുകയും ചെയ്തു. ഇത് യുവതി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.

പിന്നീടാണ് കഥ മാറുന്നത്.

യുവതിയെ കണ്ടുപിടിച്ച് പൊലീസ് നോട്ടീസ് നല്‍കി.

അതിനിടെ, ഇന്‍സ്റ്റഗ്രാം വീഡിയോ പെട്ടെന്നു തന്നെവൈറലായി. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും വീഡിയോ പലരും ഷെയര്‍ ചെയ്തു. യുവതിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളും ഇതോടെ ഉയര്‍ന്നു. പബ്ലിസിറ്റി സ്റ്റണ്ടിന് ഉത്തരം മാര്‍ഗം ഉപയോഗിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. അതോടെ, മാസ്‌ക് ഉപയോഗിക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നൃത്തപരിപാടി എന്ന രീതിയില്‍ ഈ യുവതി വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി.

ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനാണ് പൊലീസിന്റെ നോട്ടീസ് എത്തിയത്.. തുടര്‍ന്ന് യുവതി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട് വിശദീകരണം നടത്തി. താന്‍ ഗതാഗത നിയമം ലംഘിച്ചിട്ടില്ലെന്നും സിഗ്‌നലുകളില്‍ നിയമം പാലിക്കണമെന്ന സന്ദേശം നല്‍കുന്നതിനായി വീഡിയോ ചെയ്തതാണെന്നും പുതിയ വീഡിയോയയില്‍ യുവതി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here