Home Kauthukam ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ തേൻകരടി വിടവാങ്ങി

ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ തേൻകരടി വിടവാങ്ങി

ഭോപ്പാൽ : ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ തേൻകരടി ഗുലാബോ വിടവാങ്ങി. ഭോപ്പാലിലെ വൻവിഹാർ നാഷണൽ പാർക്ക് ആൻഡ് സൂവിലായിരുന്നു ഈ കരടി. 40 വയസ്സുണ്ടായിരുന്ന ഗുലാബോ പാർക്കിലെത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷണമായിരുന്നു. 2006 മേയിൽ ഒരു വഴിയോര അഭ്യാസിയുടെ കൈവശം നിന്നാണ് പെൺകരടിയായ ഗുലാബോയെ അധികൃതർ ഏറ്റെടുത്തത്.അന്ന് ഗുലാബോയുടെ പ്രായം 25 വയസായിരുന്നു.

നിരവധി പരിക്കുകളോടെയാണ് ഗുലാബോയെ അന്ന് അധികൃതർ രക്ഷിച്ചത്. പിന്നീട് പാർക്കിലെ ജീവനക്കാരുടെ ഏറെ നാളത്തെ പരിചരണത്തിലൂടെയാണ് ഗുലാബോയുടെ ആരോഗ്യം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയത്.ഞായറാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് ഗുലാബോയുടെ മരണം സ്ഥിരീകരിച്ചത്. പ്രായാധിക്യം മൂലം ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണം.

LEAVE A REPLY

Please enter your comment!
Please enter your name here