Home NATIONAL കുറയുന്ന ലക്ഷണമില്ല, നാല് ലക്ഷം കടന്ന് ഇന്നും രോഗികള്‍

കുറയുന്ന ലക്ഷണമില്ല, നാല് ലക്ഷം കടന്ന് ഇന്നും രോഗികള്‍

ഇന്ത്യയില്‍ 4,01,522 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 4182 കോവിഡ് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകള്‍ നാല് ലക്ഷത്തില്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാലും മൂവായിരത്തിന് മുകളിലാണ് മരണനിരക്ക്. പ്രതിദിന കണക്കുകളിലും ഓക്‌സിജന്‍, അടിയന്തര മരുന്ന് ക്ഷാമത്തിലും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ദില്ലിയിലും മുംബൈയിലും നേരിയ രീതിയില്‍ എങ്കിലും കാര്യങ്ങളില്‍ വ്യത്യാസം വരുന്നുണ്ട്.
കേരള, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആണ് ഇപ്പോള്‍ സ്ഥിതി അതിരൂക്ഷമാകുന്നത്. ബിഹാറിലും ഉത്തര്‍പ്രദേശിലും കാര്യങ്ങള്‍ ഗുരുതരാവസ്ഥയിലാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിലും ഗണ്യമായ കുറവുണ്ട്. പഞ്ചാബില്‍ ആകെ കോവിഡ് മരണങ്ങള്‍ പതിനായിരം കടന്നു എന്നതാണ് മറ്റൊരു ആശങ്ക. ഉത്തരാഖണ്ഡില്‍ ആകട്ടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് ആണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പതിനായിരത്തോളം പുതിയ പോസിറ്റിവ് രോഗികള്‍ കഴിഞ്ഞ ദിവസം ഇവിടെ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍ 197 ആണെന്നതും ആശങ്ക ഉയര്‍ത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here