Home NATIONAL ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച് രാജി വച്ചു

ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച് രാജി വച്ചു

 

ഇന്ത്യന്‍ വനിതാ ഹോക്കി ടീം കോച്ച് സ്യോര്‍ദ് മാരിന്‍ രാജി വച്ചു. ഒളിമ്പിക്‌സില്‍ വെങ്കല മെഡലിനായി ബ്രിട്ടനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്യോര്‍ദ് മാരിന്‍ സ്ഥാനം ഒഴിഞ്ഞത്. ഇന്നലത്തേത് ടീമിനൊപ്പമുള്ള തന്റെ അവസാന മത്സരം ആണെന്ന് മാരിന്‍ പറഞ്ഞു.

മാരിനുമായുള്ള കരാര്‍ പുതുക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ഇതിന് തയ്യാറായില്ല. 2017ലാണ് മാരന്‍ വനിതാ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത്. ഇടയ്ക്ക് കുറച്ച് നാള്‍ പുരുഷ ടീമിന്റെ പരിശീലകനായെങ്കിലും വീണ്ടും വനിതാ ടീമിലേക്ക് തിരികെ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here