Home Business സെന്‍സെക്‌സ് ഇന്ന് അറുപതിനായിരം കടക്കുമോ. ആകാംക്ഷയോടെ നിക്ഷേപക-വ്യാപാരലോകം

സെന്‍സെക്‌സ് ഇന്ന് അറുപതിനായിരം കടക്കുമോ. ആകാംക്ഷയോടെ നിക്ഷേപക-വ്യാപാരലോകം

ഇന്ത്യന്‍ ഓഹരിവിപണികളില്‍ പ്രകടമാകുന്ന കുതിപ്പും ഉണര്‍വ്വും നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ പ്രതീക്ഷ നല്‍കുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറുകയാണ് എന്നതാണ് വസ്തുത.

30,​000ൽ നിന്ന് നാലുവർഷമെടുത്താണ് സെൻസെക്‌സ് 40,​000 പോയിന്റിലെത്തിയത്. തുടർന്ന് 50,​000 കടക്കാൻ രണ്ടുവർഷമെടുത്തു. അതേ സമയം, വെറും ഒമ്പത് മാസം കൊണ്ട് സെന്‍സെക്‌സ് അമ്പതിനായിരത്തില്‍ നിന്ന് അറുപതിനായിരം എത്താന്‍ തയ്യാറെടുക്കുകയാണ്. മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ നാഴികകല്ല് ഇന്ന് തന്നെ കടന്നേക്കാം. ഇന്നലെ ഒരു ഘട്ടത്തില്‍ 59,957 വരെ എത്തിയെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് 59,885ല്‍ ആണ്.

നിഫ്റ്റിയാകട്ടെ 17,822ലും. 276 പോയിന്റ് ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 17,844 എന്ന റെക്കോഡിലും ഇന്നലെ നിഫ്റ്റി എത്തിയിരുന്നു.

2022ഓടെ കടപ്പത്രങ്ങള്‍ വാങ്ങിയുള്ള സാമ്പത്തിക ഉത്തേജക നടപടികള്‍ അവസാനിപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വ്വ് തീരുമാനിച്ചെങ്കിലും നിക്ഷേപകര്‍ അതിന് ചുവട് വെച്ച് ഓഹരികള്‍ വാങ്ങികൂട്ടിയിട്ടുണ്ട്. അമേരിക്കന്‍, ഏഷ്യന്‍, യൂറോപ്യന്‍ ഓഹരികള്‍ മുന്നേറ്റപാതയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here