Home Editers pick അര്‍ജുന രണതുംഗയ്ക്ക് ഇന്ത്യന്‍ മുന്‍ കളിക്കാരുടെ പൊങ്കാല

അര്‍ജുന രണതുംഗയ്ക്ക് ഇന്ത്യന്‍ മുന്‍ കളിക്കാരുടെ പൊങ്കാല

 

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനം ഇന്ത്യ ആധികാരികമായി വിജയിച്ചതോടെ ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്ക് ഇന്ത്യന്‍ മുന്‍ കളിക്കാരുടെ ആക്ഷേപവര്‍ഷം. ഇംഗ്ലണ്ടിലേക്ക് ഇന്ത്യ മുഖ്യ താരങ്ങളെ അയക്കുകയും ശ്രീലങ്കയിലേക്ക് 2ആം നിര ടീമിനെ അയച്ചുവെന്നും ശ്രീലങ്കയെ അപമാനിച്ചുവെന്നും രണതുംഗ ആക്ഷേപം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ശിഖര്‍ ധവാന്റെ ടീം ശ്രീലങ്കയെ പരാജയപ്പെടുത്തി ലീഡ് നേടിയപ്പോള്‍ മുതല്‍ രണതുംഗയ്‌ക്കെതിരെ ആക്ഷേപങ്ങള്‍ ഉയരുകയാണ്. വീരേന്ദ്ര സേവാഗ്, വെങ്കടേഷ് പ്രസാദ്, ആകാശ് ചോപ്ര തുടങ്ങിയ താരങ്ങള്‍ രണതുംഗെയ്ക്ക് മറുപടിയുമായി രംഗത്തെത്തി. നേരത്തെ പറഞ്ഞത് മാറ്റേണ്ട സാഹചര്യത്തിലാണ് രണതുംഗ എന്നാണ് കളിക്കാര്‍ പറയുന്നത്. ഒരു ടീമില്‍ ഒതുക്കാനാകാത്ത പ്രതിഭാശാലികള്‍ ഇന്ത്യയില്‍ ഉണ്ട്. അല്ലാതെ ഇന്ത്യന്‍ ബി ടീം അല്ല. രണതുംഗ നേരത്തെ പറഞ്ഞത് കൂടിപോയെന്നും സേവാഗ് പറഞ്ഞു.

ഇംഗ്ലണ്ടിലേക്ക് അയച്ചാല്‍ പോലും പരമ്പര സ്വന്തമാക്കാന്‍ പ്രാപ്തിയുള്ള ടീമാണ് ശ്രീലങ്കയിലുള്ളതെന്നും ഇത്രയും പ്രതിസന്ധിക്കിടയിലും ശ്രീലങ്കയിലേക്ക് ടീമിനെ അയച്ചതില്‍ നന്ദിയാണ് പറയേണ്ടതെന്നും സേവാഗ് കൂട്ടിച്ചേര്‍ത്തു. രണതുംഗയുടെ ആക്ഷേപം ഇന്ത്യന്‍ ടീം ഗൗരവത്തില്‍ എടുത്തതായാണ് ആകാശ് ചോപ്ര കുറിച്ചത്. 15 ഓവറിനും ഏഴു വിക്കറ്റിനും ഇന്ത്യ നേടിയത് ചെറിയ വിജയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം, ഇന്ത്യ ബി എന്നാല്‍ ബ്രില്യന്റ് ആണെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു. തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here