Home NATIONAL ‘ഏഴ് വയസ്സുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിനെ കാണ്‍മാനില്ല!’ ഔട്ട്‌ലുക്കിന്റെ പുതിയ പതിപ്പ് ഉടന്‍

‘ഏഴ് വയസ്സുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിനെ കാണ്‍മാനില്ല!’ ഔട്ട്‌ലുക്കിന്റെ പുതിയ പതിപ്പ് ഉടന്‍

‘ഏഴ് വയസ്സുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിനെ കാണ്‍മാനില്ല!’ ഔട്ട്‌ലുക്കിന്റെ പുതിയ പതിപ്പ് ഉടന്‍

* കാണ്‍മാനില്ല*
പേര്: ഗവണ്‍മെന്റ് ഓഫ് ഇന്ത്യ
വയസ്സ്്: 7
അറിയിക്കുക: ഇന്ത്യന്‍ പൗരന്‍മാരെ

ഇങ്ങനെയാണ് ഔട്ട്‌ലുക്ക് മാസിക തങ്ങളുടെ പുതിയ പതിപ്പിന്റെ കവര്‍ചിത്രം പ്രസിദ്ധപ്പെടുത്തിയത്. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഔട്ട്‌ലുക്ക് പുതിയ കവര്‍ചിത്രത്തിന്റെ ഫോട്ടോ പങ്ക് വച്ചത്. ശശി തരൂര്‍, പിബി മെഹ്ത, മഹുവ മൊയ്ത്ര തുടങ്ങിയവരുടെ ആര്‍ട്ടിക്കുകളും വിശകലനങ്ങളും പുതിയ ലക്കത്തില്‍ ഉണ്ടാകും. രണ്ട് മണിക്കൂറിന് മുമ്പ് മാത്രം പ്രസിദ്ധപ്പെടുത്തിയ ട്വീറ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പ്രശസ്തര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ട്വീറ്റിന് താഴെ അഭിപ്രായവുമായി രംഗത്തെത്തിയത്.

 

കോവിഡ് വ്യാപനത്തെ തടയിടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് കവര്‍ചിത്രം. രാജ്യം സങ്കീര്‍ണമായ പ്രശ്‌നത്തില്‍ അകപ്പെട്ടപ്പോള്‍ സര്‍ക്കാരിനെ കാണ്‍മാനില്ല എന്ന് ഔട്ട്‌ലുക്ക് നിരവധി പേരുടെ ശബ്ദമായി പറയുന്നു. ഓക്‌സിജന്‍, വാക്‌സിന്‍ എന്നിവയ്ക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണ്‍മാനില്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആക്ഷേപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here