Home Sports രണ്ടാം ദിനം നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ഡീന്‍ എല്‍ഗറും കീഗന്‍ പീറ്റേഴ്‌സണും.

രണ്ടാം ദിനം നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ഡീന്‍ എല്‍ഗറും കീഗന്‍ പീറ്റേഴ്‌സണും.

ജൊഹാനസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നിലയുറപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും, ഡീന്‍ എല്‍ഗറും, കീഗന്‍ പീറ്റേഴ്‌സണും.ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 68 റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുകയാണ്. 15 റണ്‍സുമായി എല്‍ഗറും 42 റണ്‍സുമായി പീറ്റേഴ്‌സണും മുൻപിൽ ഉണ്ട്.

ആദ്യ ദിനം സ്‌കോര്‍ 14-ല്‍ നില്‍ക്കേ 7 റണ്‍സെടുത്ത മാര്‍ക്രത്തെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി.
ആദ്യ ദിനം 81.1 ഓവറുകളാണ് മത്സരം നടന്നത്. 11 വിക്കറ്റുകളും വീണു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 202 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ നായകന്‍ കെ. എല്‍. രാഹുലും 46 റണ്‍സെടുത്ത ആര്‍. അശ്വിനും മാത്രമാണ് ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയത്. ഇന്ത്യന്‍ മധ്യനിര ബാറ്റിങ് വന്‍പരാജയമായി.

LEAVE A REPLY

Please enter your comment!
Please enter your name here