Home Health ഇന്ത്യയിലേക്ക് ഏഴര ദശലക്ഷം ഡോസ് മൊഡേണ വാക്‌സിന്‍

ഇന്ത്യയിലേക്ക് ഏഴര ദശലക്ഷം ഡോസ് മൊഡേണ വാക്‌സിന്‍

ഇന്ത്യയ്ക്ക് കൊവാക്‌സില്‍ നിന്ന് ഏഴര ദശലക്ഷം മൊഡേണ കോവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൊഡേണ വാക്‌സിന്‍ ഇറക്കുമതിയ്ക്കായി ഇന്ത്യ നിര്‍മാതാക്കളുമായി നിരന്തര ചര്‍ച്ചയിലാണ്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ജൂണ്‍ 29നാണ് ഇന്ത്യ മൊഡേണ വാക്‌സിന്‍ ഉപയോഗത്തിനുള്ള അടിയന്തരാനുമതി നല്‍കുന്നത്. ഇന്ത്യ അനുമതി നല്‍കുന്ന നാലാമത്തെ വാക്‌സിന്‍ ആണ് മൊഡേണ. തദ്ദേശീയമായി നിര്‍മിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, ആസ്ട്രാസെനക്ക കോവീഷീല്‍ഡ്, റഷ്യയുടെ സ്ഫുട്‌നിക് വാക്‌സിന്‍ എന്നിവയ്ക്കാണ് അത് വരെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ഉണ്ടായിരുന്നത്.

പ്രാഥമിക ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം അനുസരിച്ച് മൊഡേണ വാക്‌സിന് 94.1 ശതമാനം ഫലപ്രാപ്തിയാണ് മൊഡേണയ്ക്ക് ഉള്ളത്. വൈറസിന്റെ എല്ലാ വകഭേദങ്ങള്‍ക്കെതരെയും വാക്‌സിന്‍ മികച്ച പ്രതിരോധം തീര്‍ക്കുന്നതായും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here