Home NATIONAL പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്ത് പകരാന്‍ ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഇന്ത്യ

പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്ത് പകരാന്‍ ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഇന്ത്യ

ഇന്ത്യ തദ്ദേശീയമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. കുറേ മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച പദ്ധതിക്കാണ് ഡിഫന്‍സ് കൗണ്‍സില്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയത്. 50,000 കോടി രൂപയാണ് പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴിലുള്ള പദ്ധതിയാണ് ഇത്. ഒന്നാം മോദി സര്‍ക്കാര്‍ ആണ് 2017ല്‍ പദ്ധതി കൊണ്ടു വരുന്നത്.

പ്രോജക്ട് 75 ഇന്ത്യ എന്നാണ് പദ്ധതിയുടെ പേര്. പ്രതിരോധ വകുപ്പിന്റെ ഷിപ്പ് യാര്‍ഡ് ആയ മസാഗോണ്‍ ഡോക്ക്‌സിനും സ്വകാര്യ കപ്പല്‍ നിര്‍മാതാക്കളായ എല്‍ ആന്‍ഡ് ടിയ്ക്കും നല്‍കേണ്ട ടെന്‍ഡറുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആണ് കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്.

ടെന്‍ഡറുകള്‍ ലഭിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദേശ കപ്പല്‍ നിര്‍മാതാക്കളെ ബിഡുകള്‍ സമര്‍പ്പിക്കാന്‍ ക്ഷണിക്കും. റഷ്യ, ജര്‍മനി, സ്‌പെയിന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലുള്ള കപ്പല്‍ നിര്‍മാതാക്കള്‍ സമര്‍പ്പിക്കുന്ന ബിഡുകള്‍ പരിശോധിച്ച ശേഷമാകും കാര്യങ്ങള്‍ തീരുമാനിക്കുക. ഈ പദ്ധതിക്ക് കീഴില്‍ വരുന്ന ആദ്യ അന്തര്‍വാഹിനി നിര്‍മിക്കാന്‍ ഏഴ് വര്‍ഷത്തോളം എടുക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here