Home Sports രണ്ടാം ടെസ്റ്റിൽ 325 ൽ ഇന്ത്യ പുറത്ത്; പുതിയ റെക്കോര്‍ഡിട്ട് അജാസ്

രണ്ടാം ടെസ്റ്റിൽ 325 ൽ ഇന്ത്യ പുറത്ത്; പുതിയ റെക്കോര്‍ഡിട്ട് അജാസ്

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 325 റൺസിന്​ ഓൾ ഔട്ടായി. ഇന്ത്യന്‍ വംശജനയാ അജാസ് പട്ടേലാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തരിപ്പണമാക്കിയത്. . 47.5 ഓവറില്‍ 119 റണ്‍സ് വിട്ടുകൊടുത്താണ് അജാസ് പത്ത് വിക്കറ്റും നേടിയത്. ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാണ് അജാസ്. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. പിന്നീട് ഇന്ത്യൻതാരം അനില്‍ കുംബ്ലെ ഈ നേട്ടം സ്വന്തമാക്കി. അനിൽ കുംബ്ലയ്ക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യതാരവുമാണ് അജാസ്. 47.5 ഓവറില്‍ 119 റണ്‍സ് വിട്ടുകൊടുത്താണ് അജാസ് പത്ത് വിക്കറ്റും നേടിയത്. മുംബൈയില്‍ ചെറുപ്രാായത്തിൽ ന്യൂസീലന്‍ഡിലേക്കു കുടിയേറിയ താരമാണ് അജാസ് പട്ടേല്‍. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ മയങ്ക് അഗര്‍വാളാണ്. 311 പന്തില്‍ നിന്നും 17 ഫോറും നാല് സിക്‌സും അടക്കം 150 റണ്‍സാണ് മയങ്ക് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here