Home Top News രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം ; 24 മണിക്കൂറിനിടെ രണ്ടര ലക്ഷം പേർക്കു രോഗം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം ; 24 മണിക്കൂറിനിടെ രണ്ടര ലക്ഷം പേർക്കു രോഗം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,64,202 പേർക്കാണു കോവിഡ് റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് 6.7 ശതമാനം വർധനയാണ് ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.83 ആണ്.

24 മണിക്കൂറിൽ 1,09,345 പേർ രോഗമുക്തി നേടി. 12,72,073 പേര്‍ കോവിഡ് ബാധിച്ചു ചികിത്സയിലുണ്ട്. 5,753 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 155.39 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here