Home Health മൊഡേണയ്ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി

മൊഡേണയ്ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി

ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തില്‍ അമേരിക്കന്‍ വാക്‌സിനായ മൊഡേണയ്ക്ക് അനുമതി. ഇതിനായി ഡിസിജിഐയുടെ ( ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുമതി ലഭിച്ചു. മുംബൈ ആസ്ഥാനമായ സിപ്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. തിങ്കളാഴ്ച സമര്‍പ്പിച്ച അപേക്ഷയ്ക്ക് ചൊവ്വാഴ്ച അനുമതി ലഭിക്കുകയായിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍, കോവീഷീല്‍ഡ്, സ്പുട്‌നിക് എന്നിവയ്ക്ക് ശേഷം രാജ്യത്ത് വിതരണത്തിനായി അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണ് മൊഡേണ. കോവിഡ് വൈസറിനെതിരെ തൊണ്ണൂറ് ശതമാനത്തില്‍ ഏറെ പ്രതിരോധം തീര്‍ക്കുമെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ള വാക്‌സിന്‍ കൂടിയാണ് മൊഡേണ. അമേരിക്കയില്‍ ഇതിനോടകം 120 ദശലക്ഷകണക്കിന് പേര്‍ മൊഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്‌സിനാണ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പ്രശ്‌നങ്ങളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here