Home NATIONAL ‘കയ്യേറ്റം ഒരു വശത്ത്, സഹായം മറുവശത്ത്’

‘കയ്യേറ്റം ഒരു വശത്ത്, സഹായം മറുവശത്ത്’

ആഗോളവിതരണ ശൃംഗലയും വിമാനപാതകളും തുറന്ന് വയ്ക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ചൈന പിന്തുണ വാഗ്ദാനം ചെയ്തു. ചൈനീസ് വിതരണക്കാരില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനുള്ള അവശ്യവസ്തുക്കള്‍ ശേഖരിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചു. കോവിഡ് പൊതുശത്രുവാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയും പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ചൈന അനുമതിയും നല്‍കും. ചൈന മുന്‍കൈ എടുത്താണ് ചര്‍ച്ച തുടങ്ങിയത്. ചരക്ക് നീക്കത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും കസ്റ്റംസിനും വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു.
അതേ സമയം, ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കയ്യേറ്റ ശ്രമമെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ പ്രധാന അതിര്‍ത്തിപ്രദേശങ്ങളില്‍ ആണ് ചൈനീസ് കയ്യേറ്റം. കെട്ടിടങ്ങളും സംഭരണ കേന്ദ്രങ്ങളും ഇവിടെ നിര്‍മിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here