Home Top News റെയ്ഡില്‍ കുടുങ്ങി മന്ത്രി ബന്ധുക്കള്‍; പണച്ചാക്ക് വലിച്ചെറിഞ്ഞു;വലിച്ചെറിഞ്ഞ ചാക്കില്‍ നിന്നു 16 ലക്ഷം രൂപ; പിടിച്ചെടുത്തത്...

റെയ്ഡില്‍ കുടുങ്ങി മന്ത്രി ബന്ധുക്കള്‍; പണച്ചാക്ക് വലിച്ചെറിഞ്ഞു;വലിച്ചെറിഞ്ഞ ചാക്കില്‍ നിന്നു 16 ലക്ഷം രൂപ; പിടിച്ചെടുത്തത് 10 കോടിയോളം രൂപ

ചെന്നൈ:രണ്ടു തെരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ വ്ാപക റെയ്ഡ്.മന്ത്രിമാരുടെ ബന്ധു വീടുകളില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ 10 കോടിയോളം രൂപ പിടിച്ചെടുത്തു. ധര്‍മപുരിയിലെ ഹരൂരില്‍ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ കണ്ടു വലിച്ചെറിഞ്ഞ ചാക്കില്‍ നിന്നു 16 ലക്ഷം രൂപ കണ്ടെടുത്തു.

ഹരൂരില്‍ അണ്ണാഡിഎംകെ പ്രവര്‍ത്തകനായ കുമാറിന്റെ വീട്ടില്‍നിന്നാണു തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ കണ്ടു പണം നിറച്ച ചാക്ക് പുറത്തേക്കു വലിച്ചെറിഞ്ഞത്. കുമാറിന്റെ ഭാര്യ വനിതയാണു ചാക്ക് വലിച്ചെറിഞ്ഞത്. ചാക്കില്‍നിന്നു 16 ലക്ഷം രൂപ കണ്ടെടുത്തു. അന്വേഷണം തുടരുന്നു.
മന്ത്രി എം.സി. സമ്പത്തിന്റെ സഹോദരന്‍ ഇളങ്കോവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണു 9 കോടി കണ്ടെടുത്തത്. ധര്‍മപുരി കുമാരസാമി പേട്ടയിലെ വിദ്യാഭ്യാസ, ധനകാര്യ സ്ഥാപനങ്ങളിലാണു റെയ്ഡ് നടന്നത്. മന്ത്രി എം.സി.സമ്പത്ത് കടലൂരില്‍ മത്സരിക്കുന്നുണ്ട്.

വിരാളിമലയിലെ അണ്ണാഡിഎംകെ സ്ഥാനാര്‍ഥി ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെ സഹോദരന്‍ ഉദയകുമാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നു 3 ലക്ഷം രൂപയുടെ സമ്മാനപ്പൊതികള്‍ കണ്ടെടുത്തു. ഉദയകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷത്തിലേറെ രൂപ കണ്ടെടുത്തതായി ഐടി വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ റെയ്ഡ് കൂടുതല്‍ കര്‍ശനമാക്കുമെന്നു ആദായ നികുതി വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here