നെടുങ്കണ്ടം : കനത്ത കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ് 50 അടി താഴ്ച്ചയിലെ കൊക്കയിലേക്ക് മറിഞ്ഞു. സ്കൂള്‍ കുട്ടികളെ വീടുകളില്‍ എത്തിച്ച ശേഷം മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ആറ്മണിക്കാണ് സംഭവം നടന്നത്. കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്കൂളിലെ ബസ്സാണ് മറിഞ്ഞത്.
വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടതിന് ശേഷം ഡ്രൈവര്‍ വിഷ്ണുവും വാഹനത്തില്‍ ഉണ്ടായിരുന്ന അധ്യാപകന് ജോബിന് ജോര്‍ജും ബസ്സില്‍ നിന്നും ഇറങ്ങിയതിന് ശേഷമാണ് ബസ്സ് മറിഞ്ഞത്. ശക്തമായ കാറ്റ വീശുകയും ബസ്സ് തനിയെ ഉരുണ്ട്് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ബസ്സ് പൂര്‍ണ്ണമായും നശിച്ചു. സ്കൂള്‍ ബസ്സ് അപകടത്തില്‍ പെട്ടു എന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
ഇതിന് മുന്നേ ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട് ജീപ്പും മറിഞ്ഞിട്ടുണ്ട്. ഇതോടെ സ്ഥലത്ത് അപകട ബോര്‍ഡും സുരക്ഷാ വേലികളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഇന്നലെ പ്രദേശത്ത് കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.