അടിമാലി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ചിത്തിരപുരം വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മ (17) കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് തിരയുന്നത് പിതാവിന്റെ അര്‍ദ്ധ സഹോദരന് അരുണിനെയെന്ന് സൂചന. എന്തിനാണ് രേഷ്മയെ അരുണ്‍ വകവരുത്തിയത് എന്നതില്‍ ഇനിയും ആര്‍ക്കും വ്യക്തതയില്ല. ഇയാള്‍ ഒളിവിലാണ് ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി രേഷ്മ ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പമാണ് (അനു23). ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്കൂള്‍ യൂണിഫോമില്‍ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍.
അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നാണ് വിവരം.രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ അരുണ്‍ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
സ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.
രേഷ്മയുടെ അച്ഛന് രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുണ്‍. ഇയാള്‍ രാജേഷുമായി സൗഹൃദത്തിലായിരുന്നു. കോവിഡുകാലത്ത് മാസങ്ങളോളം അരുണ്‍ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. നിലിവല്‍ രാജകുമാരിക്കടുത്ത് ഫര്‍ണ്ണിച്ചര്‍ നിര്‍ണ്ണമാണ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാലിയില്‍ തിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അരുണ്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകരില്‍ ചിലര്‍ വൈകിട്ട് 5.30 തോടെ അരുണിന്റെ മൊബൈലലേയ്ക്ക് വിളിച്ചെങ്കിലും സ്വച്ചോഫായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണിലേയ്ക്ക് അരുണ്‍ പിന്നീട് വിളിച്ചതായുള്ള വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന രേഷ്മയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യും. എന്നാല്‍ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.