Home Top News ഇടുക്കി ഡാം തുറന്നു; പെരിയാറിൽ ജാഗ്രത നിർദേശം

ഇടുക്കി ഡാം തുറന്നു; പെരിയാറിൽ ജാഗ്രത നിർദേശം

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണകെട്ട് തുറന്നു. രാവിലെ പത്തു മണിയോടെ മൂന്നാമത്തെ ഷട്ടർ 40സെന്റിമീറ്ററാണ് ഉയർത്തിയത്. 40000 ലിറ്റർ വെള്ളമാണ് സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത്.പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും ചെറുതോണിയിലുള്ളവരും അതീവജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

മുല്ലപ്പെരിയാർ ഡാമിലെ സ്പിൽവേ ഷട്ടറുകൾ തുറന്നതും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴയുമാണ് ഇടുക്കി ഡാം പെട്ടെന്ന് തുറക്കാൻ കാരണമായത്. കൂടുതൽ ജലം വന്നാൽ നിയന്ത്രിതമായി അടുത്ത ഷട്ടറുകളും തുറക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെ ഇത് ഏഴാമത്തെ വട്ടമാണ് ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറക്കുന്നത്. സംസ്ഥാനത്ത് മഴ കനക്കുമെന്നു മുന്നറിയിപ്പുള്ളതിനാൽ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here