Home Sports വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

പോര്‍ട് ഓഫ് സ്‌പെയ്ന്‍: ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ വിരമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തൊട്ടുപിന്നാലെ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ഗെയ്ല്‍ ഇടം പിടിച്ചതോടെ പരമ്പരയിലെ മൂന്നാം ഏകദിനം ഗെയ്‌ലാട്ടത്തിന്റെ അവസാനമാണ് എന്ന അഭ്യൂഹവും ഉയര്‍ന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ ഗെയ്ല്‍ തകര്‍പ്പന്‍ പ്രകടനമാണ് 301-ാം ജേഴ്‌സിയില്‍ നടത്തിയത്. 72 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം യാത്രയയപ്പും നല്‍കി, ഹെല്‍മറ്റ് ഊരി ബാറ്റില്‍ വെച്ച് ഉയര്‍ത്തിയപ്പോള്‍ അഭ്യൂഹം ഇരട്ടിയായി… അതെ ഗെയ്ല്‍ വിരമിക്കുകയാണ്. അതോടെ വാര്‍ത്തകളും നിറഞ്ഞു.. എന്നാല്‍ ഇപ്പോഴിതാ താന്‍ ഒരു വിരമിക്കല്‍ പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ് ഗെയ്ല്‍.

വിന്‍ഡീസ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്ന ഗെയ്‌ലിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താനൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു വിരമിക്കലും.. എന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. 39 കാരനായ ഗെയ്ല്‍ വിന്‍ഡീസിനായി 301 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 37.83 ശരാശരിയില്‍ വിന്‍ഡീസിനായി 10,480 റണ്‍സാണ് ഗെയ്ല്‍ നേടിയിരിട്ടുള്ളത്്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനുള്ള വിന്‍ഡീസ് ടഐീമില്‍ ഗെയ്ല്‍ ഇടംനേടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here