ബ്രൈറ്റ് സാം റോബിൻസ് രചനയും സംവിധാനവും നിർവഹിച്ച ഹോളി ഫാദർ മികച്ച ചിത്രത്തിനുള്ള സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ആർക് പുരസ്കാരം ഉൾപ്പെടെ മൂന്നു അവാർഡുകൾ കരസ്ഥമാക്കി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്കാരം മെറീന മൈക്കിളും അർഹരായി. അമ്പിളി അനിൽകുമാറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. അന്തരിച്ച സംവിധായകൻ ഷാജി പാണ്ഡവത്തിന്റെ കാക്കത്തുരുത്ത് ആണ് രണ്ടാമത്തെ ചിത്രം . ഏപ്രിൽ 10ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമർപ്പിക്കും. സീരിയൽ, ടെലി ഫിലിം, ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, സാഹിത്യ ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.