Home NATIONAL ഇന്ധനവില കൂട്ടിതുടങ്ങി, ഇന്നും കൂടി

ഇന്ധനവില കൂട്ടിതുടങ്ങി, ഇന്നും കൂടി

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. തെരഞ്ഞെടുപ്പ് സമയത്ത് മരവിച്ചിരുന്ന വില വര്‍ദ്ധന തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടുന്നത്. പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 92 രൂപ 97 പൈസയും ഡീസലിന് 87 രൂപ 57 പൈസയും ആയി. കൊച്ചിയില്‍ പെട്രോള്‍ 91.15 രൂപയാണ് ഒരു ലിറ്ററിന് നല്‍കേണ്ടത്. ഡീസലിന് 85.87 പൈസ ആയി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഇന്ധനവില കേന്ദ്രം കൂട്ടിയിരുന്നില്ല. പതിനെട്ട് ദിവസത്തിന് ശേഷം ബുധനാഴ്ചയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here