Home KERALA ഹലാല്‍ എന്താണെന്നറിയണം: ഹൈക്കോടതി

ഹലാല്‍ എന്താണെന്നറിയണം: ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ അപ്പവും അരവണയും തയ്യാറാക്കാന്‍ ഹലാല്‍  ശര്‍ക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹര്‍ജിയില്‍ എന്താണ് ‘ഹലാല്‍’ അര്‍ത്ഥമാക്കുന്നതെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ബെഞ്ച് ഹര്‍ജിക്കാരനോട് ആരാഞ്ഞു. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.കെ. കുമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം.

ഹർജിയിൽ കരാറുകാരായ മഹാരാഷ്ട്രയിലെ വര്‍ധാന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിയെയും ഉപയോഗിക്കാത്ത ശർക്കര വാങ്ങിയ തൃശ്ശൂരിലെ സൗതേണ്‍ അഗ്രോ ടെക്കിനെയും കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. എന്താണ് ഹലാല്‍ എന്ന് പരിശോധിച്ച് അറിയിക്കാന്‍ സര്‍ക്കാര്‍, ദേവസ്വം അഭിഭാഷകരോടും കോടതി നിര്‍ദേശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here