Home KERALA പൊതുമേഖല സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ് ഹൈക്കോടതി

പൊതുമേഖല സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ് ഹൈക്കോടതി

 

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ തടഞ്ഞ് ഹൈക്കോടതി.
കില, കെല്‍ട്രോണ്‍, വനിതാ കമ്മീഷന്‍, കെ-ബിപ്, എഫ്ഐടി തുടങ്ങി സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കിയ സ്ഥാപനങ്ങള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.
ഇതു സംബന്ധിച്ച നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവിറക്കിയ സ്ഥാപനങ്ങളെല്ലാം ഇന്നത്തെ സ്ഥിതി തുടരണം. സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും േനാട്ടീസ് അയച്ച കോടതി ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here