Home POLITICS കൊടിതോരണങ്ങൾക്ക് അനുമതിവേണമെന്ന് കോടതിയിൽ പറയാൻ ധൈര്യമില്ല: സർവകക്ഷിയോഗം വിളിച്ചതിൽ വിമർശനവുമായി കോടതി

കൊടിതോരണങ്ങൾക്ക് അനുമതിവേണമെന്ന് കോടതിയിൽ പറയാൻ ധൈര്യമില്ല: സർവകക്ഷിയോഗം വിളിച്ചതിൽ വിമർശനവുമായി കോടതി

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുള്ളപ്പോൾ കൊടിതോരണങ്ങൾ വയ്ക്കാൻ അനുമതിവേണമെന്ന് പാർട്ടികൾ പറയുന്നു. എന്നാൽ ഇത്‌കോടതിയിൽ പറയാൻ ധൈര്യം കാണിക്കുന്നില്ല. ഇതാണ് രാഷ്ട്രീയ പാർട്ടികളുടെ സമീപനമെങ്കിൽ പുതിയകേരളം എന്ന് പറയരുത്. ഉത്തരവ് ലംഘിച്ചാൽ എങ്ങനെ മുന്നോട്ട്‌പോകുമെന്ന് ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻചോദിച്ചു.

പാതയോരങ്ങളിലെ കൊടിതോരണങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചുവരുന്നത്. കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗംചേർന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ, രാഷ്ട്രീയ പാർട്ടികൾക്കും സാമുദായിക സാംസ്‌കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്ന്‌ ആവശ്യം ഉയർന്നിരുന്നു.

സ്വകാര്യ മതിലുകൾ, കോമ്പൗണ്ടുകൾ എന്നിവിടങ്ങളിൽ ഉടമസ്ഥരുടെ അനുമതിയോടെ ഗതാഗതം ബാധിക്കാതെ കൊടിതോരണങ്ങൾ കെട്ടാം, സമ്മേളനങ്ങൾ ഉത്സവങ്ങൾ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളിൽ മാർഗ തടസമുണ്ടാക്കാതെ താത്കാലികമായി അലങ്കാര പ്രചാരണങ്ങൾ, എത്ര ദിവസം മുമ്പ് കെട്ടാമെന്നും എപ്പോൾ നീക്കാമെന്നുമുള്ള മുൻകൂർ അനുമതി തുടങ്ങിയവയാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ. ഇത്‌ യോഗം അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here