Home Top News തിരുവനന്തപുരത്ത് കനത്തമഴ, വ്യാപക നാശനഷ്ടം

തിരുവനന്തപുരത്ത് കനത്തമഴ, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴയിൽ വ്യാപകനാശനഷ്ടം. നെയ്യാറ്റിന്‍കര ടിബി ജംക്‌ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുകയാണ്. വിതുര പെന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. പെരിങ്ങമലയില്‍ കിണര്‍ ഇടി‍ഞ്ഞുതാണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണു. നാഗർകോവിലിന് സമീപം ഇരണിയിലിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കി. നാഗർകോവിൽ-കോട്ടയം, ഞായറാഴ്‌ചത്തെ ചെന്നൈ-എഗ്മോർ -ഗുരുവായൂർ ട്രെയിൻ എന്നിവ റദ്ദാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുക. മണിക്കൂറിൽ 40 കി. മീ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here