Home KERALA സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 22,23 തീയതികളിൽ 5ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 22,23 തീയതികളിൽ 5ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 23 വരെ ഒറ്റപ്പെട്ട‍യിടങ്ങളിൽ ഇടിമിന്നലോ‍ടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 22, 23 തീയതികളിൽ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട്. ഈ ദിവസങ്ങളിൽ 24 മണി‍ക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലിമീറ്റർ മഴ ഈ ജില്ലകളിൽ ലഭിക്കാൻ സാധ്യതയുണ്ട്. മലയോര മേഖലകളിലും കനത്ത മഴ പെയ്യും. ഓറഞ്ച് അലർ‍ട്ടി‍നു സമാനമായ ജാഗ്രത പാലിക്കണം. മധ്യ‍കിഴക്കൻ അറബിക്കടലിലെ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂ‍നമർദ‍മായി മാറാനും സാധ്യതയുണ്ട്. എന്നാൽ, ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകുന്നതിനാൽ ഭീഷണിയില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here