Home NATIONAL മഴക്കെടുതിയിൽ മുങ്ങി തമിഴ്നാട്; ചെന്നൈയിലെ പലസ്ഥലങ്ങളും വെള്ളത്തിനടിയിൽ

മഴക്കെടുതിയിൽ മുങ്ങി തമിഴ്നാട്; ചെന്നൈയിലെ പലസ്ഥലങ്ങളും വെള്ളത്തിനടിയിൽ

ചെന്നൈ: പേമാരിയുടെ ദുരിത പെയ്ത്തിൽ വലഞ്ഞ് തമിഴ്നാട്. മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. താഴ്ന്ന മേഖലകളിൽ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ വൈകുന്നതു പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്ന ആശങ്കയുമുണ്ട്. മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി. അഞ്ഞൂറിലേറെ വീടുകൾ തകർന്നിട്ടുണ്ട്.

ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.കനത്ത മഴയെത്തുടർന്ന് ചെന്നൈ,​ കാഞ്ചീപുരം,​ വെല്ലൂർ,​ റാണിപെട്,​ തിരുവണ്ണാമലൈ,​ തിരുപ്പത്തൂർ,​ കൂടലൂർ,​ വില്ലുപുരം,​ ചെങ്കൽപേട്ട് കള്ളക്കുറിച്ചി,​ മയിലാടുതുറൈ,​ നാഗപട്ടണം,​ തനിയാവൂർ,​ തിരുവാവൂർ,​ പുതുക്കോട്ടൈ,​ ശിവഗംഗൈ,​ രാമനാഥപുരം,​ സേലം,​ തിരുച്ചിരപ്പള്ളി,​ അരിയാളൂർ,​ പേരാമ്പലൂർ,​ മധുരൈ,​ തിരുവള്ളൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതി രൂക്ഷമായ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പു നിയന്ത്രിക്കാനായി തുറന്നുവിട്ട ജലസംഭരണികളുടെ ഷട്ടറുകളും അടച്ചിട്ടില്ല. ഇതു മൂലം അ‍ഡയാർ നദി കരകവിഞ്ഞു. പുതുച്ചേരിയിലും മഴക്കെടുതി തുടരുന്നതിനാൽ അവിടെയും ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here