അമരപ്പയർ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. വിറ്റാമിൻ ബി 1, തയാമിൻ, അയൺ, കോപ്പർ, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് അമരപ്പയർ.നാഡികളുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിൻ ബി 1 വളരെ പ്രധാനപ്പെട്ടതാണ്. അമരപ്പയറിൽ ധാരാളം അയണും കോപ്പറും അടങ്ങിയതിനാൽ രക്തക്കുഴലുകളുടെയും അസ്ഥികളുടേയും ആരോഗ്യത്തിന് ഉത്തമമാണ്. ഇതു കൂടാതെ അമരയുടെ വിത്തിൽ ഫോളിയേറ്റ്, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഫോളിയേറ്റ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും, ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുകയും, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിൽ സഹായിക്കുകയും ചെയ്യുന്നു.മൂത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമായും അമരപ്പയർ ഉപയോഗിക്കാറുണ്ട്.. 10 ഗ്രാം അമരപ്പയർ ചേർത്ത 200 മില്ലിലിറ്റർ വെള്ളം തിളപ്പിച്ചത് രണ്ടു നേരമായി കുടിയ്ക്കുന്നത് മൂത്രാശയ രോഗങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. ഇതു പോലെ കുറഞ്ഞ അളവിലെ ഗ്ലൈസമിക് ഇൻഡെക്സ് അടങ്ങിയതിനാൽ പ്രമേഹ രോഗികൾക്ക്ഏറെ നല്ലതാണ് ഈ പയർ. ഇതിലെ നാരുകൾ ദഹനം സുഗമമാക്കാനും മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു.