Home NATIONAL പഴനി, തിരുചെന്തൂര്‍ മുതലായ തമിഴ്‌നാട് ക്ഷേത്രങ്ങളില്‍ തലമുണ്ഡനവഴിപാട് ഇനി സൗജന്യം

പഴനി, തിരുചെന്തൂര്‍ മുതലായ തമിഴ്‌നാട് ക്ഷേത്രങ്ങളില്‍ തലമുണ്ഡനവഴിപാട് ഇനി സൗജന്യം

തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളിലെ തല മുണ്ഡനം ഇനി സൗജന്യം. സര്‍ക്കാരിന് കീഴിലെ ക്ഷേത്രങ്ങളില്‍ തല മുണ്ഡനം ചെയ്യാന്‍ ഫീസ് ഈടാക്കില്ലെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ പറഞ്ഞു.

ഭക്തർ വഴിപാടായി തലമുണ്ഡനം ചെയ്യുന്ന പഴനി, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോല, സ്വാമിമലൈ, തിരുപ്പറകുന്ദ്രം അടക്കം സർക്കാരിനു കീഴിലുള്ള 30,000 ക്ഷേത്രങ്ങളിലെ ഫീസാണ് എടുത്തു കളഞ്ഞത്. തലമുണ്ഡനത്തിന്റെ പേരിൽ ഭക്തരിൽനിന്ന് അധികതുക ഈടാക്കുന്നെന്ന പരാതി വ്യാപകമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here