Home Crime വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഉടന്‍ പരിഗണിക്കും

വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഉടന്‍ പരിഗണിക്കും

 

ആലപ്പുഴ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉടന്‍ പരിഗണിക്കും. കോടതിയില്‍ പൊലീസിന്റെ നിലപാടും പ്രസക്തമാകും. തനിക്കെതിരെയുള്ള വഞ്ചനാകുറ്റം അടക്കം നിലനില്‍ക്കില്ലെന്നാണ് സെസിയുടെ വാദം.

ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ആണെന്ന് അറിഞ്ഞതിനാലാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിക്കവേ സെസി നേരത്തെ മുങ്ങുന്നത്. ആള്‍മാറാട്ടവും ഉള്‍പ്പെടുന്നതിനാലാണ് ജാമ്യം ലഭിക്കാത്ത കേസായത്. ഇവരെ പിടികൂടാത്തതിനാല്‍ പൊലീസിന് എതിരെയും നിരന്തരം വിമര്‍ശനം ഉയരുന്നുണ്ട്. യോഗ്യത ഇല്ലാതെ കഴിഞ്ഞ രണ്ടര വര്‍ഷമാണ് സെസി പ്രാക്ടീസ് ചെയ്തത്. മറ്റൊരാളുടെ റോള്‍ നമ്പര്‍ ഉപയോഗിച്ച് എന്റോള്‍ ചെയ്യുകയായിരുന്നെന്നും മതിയായ യോഗ്യത ഇല്ലെന്നും കാണിച്ച് സെസിക്കെതിരെ പരാതി ബാര്‍ അസോസിയേഷന് ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ അസോസിയേഷന്‍ പരാതി നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here