മദ്യശാലകള്‍ക്ക് മുമ്പിലെ ആള്‍ക്കൂട്ടത്തിന് ആശങ്ക രേഖപ്പെടുത്തി കേരള ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ശ്രദ്ധിക്കണം എന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.
അടുത്ത ചൊവ്വാഴ്ചയ്ക്ക് മുമ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എക്സൈസ് കമ്മീഷണറോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. തൃശ്ശൂരിലെ ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് കുറയ്ക്കാത്തതിനാലാണ് നടപടി.