Home Auto ഹാർലിയുടെ ഇലക്ട്രിക് ബൈക്ക് ലൈവ് വയർ ഇന്ത്യയിൽ, ഒറ്റചാർജിൽ 235 കി.മീ

ഹാർലിയുടെ ഇലക്ട്രിക് ബൈക്ക് ലൈവ് വയർ ഇന്ത്യയിൽ, ഒറ്റചാർജിൽ 235 കി.മീ

ഹാർലി ഡേവിഡ്സന്റെ ആദ്യ വൈദ്യുത ബൈക്കായ ലൈവ് വൈയർ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു. ഹാർലി ഇന്ത്യയിലെത്തിയതിന്റെ പത്താം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഇലക്ട്രിക് ബൈക്ക് ലൈവ് വയർ പ്രദർശിപ്പിച്ചത്. കൂടാതെ 2020 സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷനും കമ്പനി പുറത്തിറക്കി. എന്നാണ് ലൈവ് വൈയർ ഇന്ത്യയിൽ വിൽപനയ്ക്കെത്തുകയെന്നത് ഹാർലി വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കൻ വിപണിയിൽ 29,799 ഡോളർ (ഏകദേശം 21.34 ലക്ഷം രൂപ) ആണു ബൈക്കിനു വില. ആദ്യ ഘട്ടത്തിൽ യു എസിലും കാനഡയിലും പ്രമുഖ യൂറോപ്യൻ വിപണികളിലുമാവും ലൈവ് വയർ വിൽപനയ്ക്കെത്തുക. തുടർന്ന് വരുന്ന രണ്ടു വർഷത്തിനിടെ ആഗോളതലത്തിൽ തന്നെ ഹാർലി ഡേവിഡ്സന്റെ വൈദ്യുത ബൈക്ക് ലഭ്യമാവും. ഹാർലി ഡേവിഡ്സന്റെ ക്രൂസർ ബൈക്കുകളുടെ പകിട്ട് കൈവിടാതെ എത്തുന്ന ലൈവ് വയറിൽ അത്യാധുനിക സാങ്കേതികവിദ്യയും കമ്പനി ഉറപ്പാക്കുന്നുണ്ട്. വൈദ്യുത പവർട്രെയ്നിന്റെ മികവിൽ പ്രകടനക്ഷമതയിലും വിട്ടുവീഴ്ച ചെയ്യാതെയാണു ലൈവ് വയറിന്റെ വരവെന്നു ഹാർലി ഡേവിഡ്സൻ അവകാശപ്പെടുന്നു.

നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ലൈവ് വയറിന് വെറും മൂന്നു സെക്കൻഡു മതിയെന്നാണു ഹാർലി ഡേവിഡ്സന്റെ കണക്ക്; 100 കിലോമീറ്ററിൽ നിന്നു പരമാവധി വേഗമായ 129 കിലോമീറ്ററിലെത്താനാവട്ടെ വെറും 1.9 സെക്കൻഡ് കൂടിയും. ഡി സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 60 മിനിറ്റിനകം ബൈക്കിലെ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാനാവും. അതിൽ തന്നെ 80% ചാർജിങ് പൂർത്തിയാക്കാൻ വെറും 40 മിനിറ്റ് മതിയാവും. സിറ്റി യാത്രകളിൽ പരമാവധി 235 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള കഴിവുണ്ട്.

harley-livewire

പൂർണമായും ക്രമീകരിക്കാവുന്ന ഷോവ ബി എഫ് ആർ സി മോണോ ഷോക്ക് പിൻ സസ്പെൻഷൻ, ഷോവ എസ് എഫ് എഫ് – ബി പി മുൻ സസ്പെൻഷൻ, 300 എം എം ഇരട്ട ബ്രംബൊ മോണോ ബ്ലോക്ക് മുൻ ബ്രേക്ക് തുടങ്ങിയവയൊക്കെ ലൈവ് വയറിൽ ഹാർലി ഡേവിഡ്സൻ സജ്ജമാക്കിയിട്ടുണ്ട്. മികച്ച പ്രകടനം ഉറപ്പാക്കാനായി മുന്നിൽ 120 എം എം, പിന്നിൽ 180 എം എം മിഷെലിൻ സ്ക്രോച്ചർ സ്പോർട് ടയറുകളും ബൈക്കിലുണ്ട്. റിഫ്ളക്സ് ഡിഫെൻസീവ് റൈഡർ സിസ്റ്റം, എ ബി എസ്, കോണറിങ് എൻഹാൻസ്ഡ് ട്രാക്ഷൻ കൺട്രൾ, ഡ്രാഗ് ടോർക് സ്ലിപ് കൺട്രോൾ സിസ്റ്റം, 4.3 ഇഞ്ച് കളർ ടി എഫ് ടി സ്ക്രീൻ, ഏഴു റൈഡിങ് മോഡ്, ഡേ മേക്കർ എൽ ഇ ഡി ഹെഡ്ലാംപ്, എച്ച് -ഡി കണക്ട് എന്നിവയെല്ലാം സഹിതമാണ് ലൈവ് വയറിന്റെ വരവ്.

LEAVE A REPLY

Please enter your comment!
Please enter your name here