സ്വന്തം ലേഖഖന്
പത്തനംതിട്ട: ലോക്ഡൗണില്‍ അഥിതി തൊഴിലാളികളെ കര്‍ശന നീരീക്ഷണത്തിന് വിധേയമാക്കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനൊപ്പം ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പരുകളും കേന്ദ്രം പരിശോധിക്കുന്നു. അതിഥി തൊഴിലാളികളിലെ അന്യ രാജ്യക്കാരെ കണ്ടുപിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ പകുതിയിലധികം പേര് തങ്ങളുടെ അക്കൗണ്ട് നമ്പരുകള്‍ നല്കാന് തയ്യാറായിട്ടില്ല. ഇവരില്‍ പലരും ഇന്ത്യയ്ക്ക പുറത്തു നിന്നുളളവരാണെന്ന് കേന്ദ്രം കരുതുന്നത്. പരിശോധനകര്ശനമായതെടെ ഇവര്‍ കേരളത്തില്‍ നിന്നും മുങ്ങാനുളള പദ്ധതി തയ്യാറാക്കുകയാണ്. ഇത്തരത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ആഡ്രസും ബാങ്ക് അക്കൗണ്ടും നല്‍കാത്ത നിരവധിപേരെ പരിശോധനയില്‍ കണ്ടെത്തിയതായാണ് വിവരം.കേന്ദ്ര സര്‍ക്കാര്‍ പരിശോധന കര്ശനക്കിയതോടെ വ്യാജ അഡ്രസില്‍ കഴിയുന്നവരെ നാടുകടത്താനുളള ശ്രമം സജീവമാണ്.
പത്തനംതിട്ട ജില്ലാ കേന്ദ്രമായി നഗരസഭാ പരിധിയില്‍ തന്നെ 1600 അതിഥി തൊഴിലാളികളെയാണ്് ലേബര്‍ ഓഫീസും വില്ലേജ് അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതില്‍ 500 ലധികം പേര് തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരം നല്കാന് തയ്യാറായില്ല. ഇവിടെ ബിഹാര്‍,വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളളവരാണ് അധികവും.
ഇവരില്‍ പലരും നല്‍കിയിരിക്കുന്ന വിവരവും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രം പരിശോധന വ്യാപകമാക്കിയതോടെ പലരും നാടു കടക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനമില്ലാതായതോടെ അന്യ സംസ്ഥനത്തു നിന്നും ജില്ലയിലേക്ക് മത്സ്യം,പച്ചക്കറി എന്നില കൊണ്ടുവരുന്ന വാഹനങ്ങളില്‍ സംസ്ഥാനം കടക്കാനാണ് ഇവരുടെ നീക്കം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറിയും,തൂത്തുകുടി, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവിടെ മത്സ്യം എത്തുന്നത്. ഈ വാഹനങ്ങളില്‍ കടക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി പത്തനംതിട്ട ജില്ലാ ആസ്ഥാനം കേന്ദ്രമാക്കി വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായും പറയപ്പെടുന്നു. രാത്രികാലങ്ങളില്‍ എത്തുന്ന മത്സ്യ വാഹനങ്ങളില്‍ ഇവരെ കടത്താനാണ് നീക്കാം. വാഹനപരിശോധനയടക്കമുളള പോലീസിന്റെ നീക്കങ്ങള്ഡ പരിശോധിക്കാനും പോലീസിലടക്കം ഏജന്റുമാരെയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്്. ഇപ്പോള്‍ പഉറത്തു വരുന്ന വിവരം അനുസരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ കടത്തിയാതായും പറയപ്പെടുന്നു.
അന്യ സംസ്ഥാന തൊഴിലാളികളെ ഇവിടെക്കു കൊണ്ടുവന്ന ഏജന്റുമാരില്‍ നിന്നും വന്‍ തുകയാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ വിവര ശേഖരണം നടത്തിയത്. ഇവുടെ ക്യാമ്പുകള്‍ കണ്ടെത്താനും വിവരങ്ങള്‍ ശേഖരിക്കാനും റവന്യു അധികൃതര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സഹായമാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ തേടിയത്.
പല സ്ഥലങ്ങളിലും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും വിവരമുണ്ട്. സര്‍ക്കാര്‍ ശേഖരിച്ച കണക്കില്‍ കൂടുതലായി പല സ്ഥലങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ ഉളളതായി വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. യാതൈാരു രേഖകളും ഇല്ലാത്തവരുടെ വിവരങ്ങളാണ് മറച്ചുവെച്ചിരിക്കുന്നത്.ലോക്ഡൗണില്‍
ഭക്ഷണ ലഭിക്കാത്തവര്‍ക്ക് ഭക്ഷണം നല്‍കാനായി സര്‍ക്കാര്‍ കമ്മ്യുണിറ്റി കിച്ചണുകള്‍ ആരംഭിച്ചതിന് പകരമായി ചിലര്‍ ചേര്‍ന്ന് ബദല്‍ കിച്ചണുകള്‍ ആരംഭിച്ചതും ഇത്തരക്കാര്‍ക്ക് സുരക്ഷിത താവളം ഒരുക്കാനെമെന്നും പറയപ്പെടുന്നു. പത്തനംതിട്ട ജില്ലയിലടക്കം ഇത്തരത്തില്‍ നിരവധി കിച്ചണുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പീന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടര്‍ ഇടപെട്ട് ഇത്തരം കിച്ചണുകള്‍ പൂട്ടിച്ചിരുന്നു. എന്നാലും ഇപ്പോഴും പല സ്ഥലങ്ങളിലും ഇത്തരത്തിലുളള കിച്ചണുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആദ്യഘട്ടത്തില്‍ അന്യ സംസ്ഥാന തൊളിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനത്തിന് ബദലായി ആരംഭിച്ച ഭക്ഷണശാലകളില്‍ ജില്ലയിലെ ചില പോലീസ് ഉദ്യോഗസ്ഥരും ചില രാഷട്രീയ പാര്‍ട്ടി നേതാക്കളും നിത്യ സന്ദര്‍ശകരുമായിരുന്നു. പോലീസുമായുളള തങ്ങളുടെ ബന്ധമടക്കം ചൂണ്ടി കാട്ടിയാണ് പലരും അന്യ സംസ്ഥാന തൊളിലാളികളെ ക്യാന്‍വാസ് ചെയ്യുന്നതും.
ലോക്ഡൗണ്‍ ആരംഭിച്ച സമയത്താാണ് ഇവരുടെ വിവരശേഖരണം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഒരു മാസം പിന്നിടുമ്പോള്‍ ഇവരുടെ കൃത്യമായ കണക്ക് സര്‍ക്കാര്‍ എടുത്തിട്ടില്ല. വാര്‍ഡുകളിലെ ജനപ്രതിനിധിളില് നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉളളത്. പഴയക കണക്കു പ്രകാരമുളള ഭക്ഷണ സാധനങ്ങള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ കൃത്യമായി എത്തിച്ചും കൊടുക്കുന്നുണ്ട്. അനധികൃത മാര്‍ഗ്ഗത്തിലൂടെ നാടുകടക്കുന്നവരെ കണ്ടെത്തെണമെങ്കില്‍ വീണ്ടും സര്‍ക്കാര്‍ കൃത്യമായ കണക്കെടുപ്പ് ക്യാപുകളില്‍ നടത്തേണ്ടിവരും.