Home International കിങ്‌ജോങ് ഉന്നിനെതിരേ അസഭ്യഭാഷയില്‍ ചുവരെഴുത്ത്;ആളിനെ കണ്ടെത്താൻ കൈയക്ഷര പരിശോധന

കിങ്‌ജോങ് ഉന്നിനെതിരേ അസഭ്യഭാഷയില്‍ ചുവരെഴുത്ത്;ആളിനെ കണ്ടെത്താൻ കൈയക്ഷര പരിശോധന

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിങ്‌ജോങ് ഉന്നിനെതിരേ അസഭ്യഭാഷയില്‍ ചുവരെഴുത്ത്. പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ എഴുതിയത്. ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് അധികാരികള്‍. ഇക്കഴിഞ്ഞ ഡിസംബർ 22ന് നടന്ന സെൻട്രൽ കമ്മിറ്റി പ്ലീനറി സമ്മേളനത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്.

കിം കാരണം ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും ചുമരിൽ എഴുതിയിട്ടുണ്ട്. സംഭവം അധികാരികളുടെ ശ്രദ്ധയിൽ പെട്ടതോടെ ഉടൻ തന്നെ മായിച്ചു കളയുകായിരുന്നു. എന്നാൽ, അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കൈയക്ഷരം നോക്കി ആളിനെ കണ്ടെത്താനാണ് തീരുമാനം.അതിന്റെ ഭാഗമായി പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർത്ഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കൈയക്ഷരം പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം നാട്ടുകാരുടെ പ്രവൃത്തികളെ സംബന്ധിച്ച് അവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയേത്തുടര്‍ന്ന് ചൈനയുമായുള്ള അതിര്‍ത്തി അടച്ചതും കടുത്ത ക്ഷാമം രൂക്ഷമാക്കിയ സമയത്താണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ഭരണാധികാരിക്കും ഭരണത്തിനും എതിരായ ചുമരെഴുത്ത് ഉത്തര കൊറിയയില്‍ വലിയ കുറ്റമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here