സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കൊണ്ട് പതിനൊന്നാം ശമ്പള കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്
*പെന്ഷന് പ്രായം 56 വയസ്സില്‍ നിന്ന് 57 വയസ്സാക്കണം
* പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചാക്കണം, അഞ്ച് ദിവസമാകുമ്പോള്‍ മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം 9.30 മുതല്‍ 5.30 ആക്കണം
*സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നല്‍കണം
* പട്ടിക വിഭാഗങ്ങൾക്കും ഒബിസി വിഭാഗങ്ങൾക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നല്‍കണം
* വാര്‍ഷികാവധി ദിനങ്ങള്‍ 12 ആക്കി കുറയ്ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കാവു
* ആര്‍ജിതാവധി മുപ്പത് ദിവസമാക്കണം
* വര്‍ക്ക് ഫ്രെം ജോലിക്ക് ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണം
* പിഎസ്സി റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുക, പിഎസ്സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം
* സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം പരിഷ്കരിക്കുക