Home KERALA സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം  ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണം എന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സർവീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിർദേശം മുന്നോട്ടു വെച്ചത്. സൗജന്യ റേഷൻ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നതെന്ന് മുഖ്യമന്ത്രി യോ​ഗത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോടെ പൊതുവേ സർവീസ് സംഘടനകൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം, ഇത് നിർബന്ധിത പിരിവിലേക്ക് മാറരുത് എന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

കമ്മിറ്റികളില്‍ കൂടിയാലോചിച്ച ശേഷം തീരുമാനം എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കാമെന്നാണ് സർവീസ് സംഘടനകളുടെ നിലപാട്. അതേസമയം, സർക്കാർ അനുകൂല സംഘടനകൾ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോട് പൂർണമായ യോജിപ്പാണ് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here