Home KERALA ശബരിമലയില്‍ ദര്‍ശനം നടത്തി കേരളാ ഗവര്‍ണണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; മലചവിട്ടിയത് പൂര്‍ണ്ണമായും നടന്ന്; സന്ദര്‍ശനത്തിന്റെ...

ശബരിമലയില്‍ ദര്‍ശനം നടത്തി കേരളാ ഗവര്‍ണണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; മലചവിട്ടിയത് പൂര്‍ണ്ണമായും നടന്ന്; സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദന തൈയും നട്ടു

 

ശബരിമല: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തി. ഇളയ മകന്‍ കബീര്‍ മുഹമ്മദ് ഖാനും ഒപ്പം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.10ന് പമ്പയില്‍ എത്തി. പമ്പാ ഗണപതി കോവില്‍ എത്തി കെട്ടുമുറുക്കി. സ്വാമി അയ്യപ്പന്‍ റോഡിലൂടെ നടന്നാണ് മല കയറിയത്.
ക്ഷീണം തോന്നുമ്പോള്‍ ഇടയ്ക്ക് നിന്നു വിശ്രമിച്ചു. പക്ഷേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഗവര്‍ണര്‍ പൂര്‍ണമായും നടന്നാണ് മല കയറിയത്. സന്നിധാനത്തില്‍ എത്താന്‍ ഒന്നര മണിക്കൂര്‍ എടുത്തു.പൊലീസ്, ഡോക്ടര്‍മാരുടെ സംഘം എന്നിവരും അനുഗമിച്ചു. നടന്നു മല കയറുന്നതിനു ബുദ്ധിമുട്ട് ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനു 2 ഡോളിയും ക്രമീകരിച്ചിരുന്നു.
സന്നിധാനത്തില്‍ എത്തിയപ്പോള്‍ പടിപൂജ നടക്കുകയായിരുന്നു. അതിനാല്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം രാത്രി 8 മണിയോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്തി. തന്ത്രി കണ്ഠര് രാജീവര് ശ്രീകോവില്‍നിന്നു പ്രസാദം നല്‍കി. മാളികപ്പുറം ക്ഷേത്രത്തിലും വാവരു സ്വാമിയുടെ നടയിലും ദര്‍ശനം നടത്തിയ ശേഷം രാത്രി സന്നിധാനത്തില്‍ തങ്ങും.
ഇന്നു പുലര്‍ച്ചെ 5ന് നിര്‍മാല്യ ദര്‍ശനം നടത്തി. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദന തൈയും നട്ടു. പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തിലും പങ്കെടുത്ത ശേഷം മടങ്ങും. സന്നിധാനത്തില്‍ എത്തിയ ഗവര്‍ണറെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, അംഗം കെ.എസ്.രവി, ദേവസ്വം കമ്മിഷണര്‍ ബി. എസ്. തിരുമേനി എന്നിവര്‍ ചേര്‍ന്ന് വലിയ നടപ്പന്തലില്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here