അടുത്ത വര്‍ഷംമുതൽ ഗൂഗിള്‍ പ്ലേയിലെ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാകും.ഗെയിം അവാര്‍ഡ്സ് പരിപാടിയ്ക്കിടെയാണ് ഗൂഗിള്‍ പ്ലേയുടെ പ്രഖ്യാപനം. 2022 ല്‍ ഗൂഗിള്‍ പ്ലേ ഗെയിമുകള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ആസ്വദിക്കാനാവും. ഫോണുകള്‍, ടാബ് ലെറ്റുകള്‍, ക്രോം ബുക്ക്, അധികം വൈകാതെ വിന്‍ഡോസ് കംപ്യൂട്ടറുകളിലും മാറിമാറി കളിക്കാന്‍ സാധിക്കും. കൂടുതല്‍ ലാപ്ടോപ്പുകളിലേക്കും ഡെസ്ക്ടോപ്പുകളിലേക്കും ഗെയിം എത്തും.
അടുത്തവര്‍ഷം അവതരിപ്പിക്കും എന്നല്ലാതെ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ പിസികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ഗൂഗിള്‍ വെളിപ്പെടുത്തിയില്ല.ആന്‍ഡ്രോയിഡ് ഗെയിമുകള്‍ നിയന്ത്രണങ്ങളില്ലാതെ പിസികളില്‍ ലഭ്യമാക്കുമോ എന്നും അതോ അതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടാവുമോ എന്നും വ്യക്തമല്ല.