Home Business ഗൂഗിള്‍ പേയില്‍ നിന്ന് കൂട്ടരാജി, സ്വീകാര്യത കുറയുന്നതായി ആക്ഷേപം

ഗൂഗിള്‍ പേയില്‍ നിന്ന് കൂട്ടരാജി, സ്വീകാര്യത കുറയുന്നതായി ആക്ഷേപം

 

ഗൂഗിളിന്റെ ഡിജിറ്റല്‍ പണമിടപാട് ആപ്പ് ഗൂഗിള്‍ പേയ്ക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ജീവനക്കാര്‍ ഇവിടെ നിന്ന് കൂട്ടത്തോടെ രാജി വയ്ക്കുന്നതായാണ് അന്താരാഷ്ട്ര ധനകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ പേയ്​മെൻറ്​ ഡിവിഷനിൽ നിന്ന്​ പത്തില്‍ കൂടുതല്‍ ജീവനക്കാരാണ് രാജി വച്ചത്. ഇവരില്‍ എക്‌സിക്യൂട്ടീവുമാരും ഉള്‍പ്പെടുന്നു.
ഡയറക്ടര്‍, വൈസ് പ്രസിഡൻറ്​ സ്ഥാനം വരെ രാജിവച്ചു.

​കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ 40 പേരെങ്കിലും ഗൂഗ്​ൾ പേയിൽ നിന്ന്​ രാജിവച്ചു കഴിഞ്ഞതായി മുന്‍ ജീവനക്കാരൻ പറയുന്നു. ഗൂഗിള്‍ പേ മേധാവി സെസാര്‍ സെന്‍ഗുപ്ത രാജിവെക്കാൻ തീരുമാനിച്ചതോടെയാണ് മറ്റു ജോലിക്കാരും കമ്പനി വിട്ടുപോകാൻ ആരംഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here