Home KERALA ഡിപ്ളോമാറ്റിക്ക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയത് കൊച്ചിക്കാരന്‍ ഫൈസല്‍ ഫരീദിന് വേണ്ടി ; കോണ്‍സുലേറ്റിലെ...

ഡിപ്ളോമാറ്റിക്ക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയത് കൊച്ചിക്കാരന്‍ ഫൈസല്‍ ഫരീദിന് വേണ്ടി ; കോണ്‍സുലേറ്റിലെ ഉന്നതന്റെ ലറ്റര്‍ഹെഡ്ഡും തട്ടിപ്പിന് ഉപയോഗിച്ചു; കോണ്‍സുലേറ്റിലെ അറ്റാഷേയുടെ പേരിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്.

കൊച്ചി: ഡിപ്ളോമാറ്റിക്ക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ സ്വര്‍ണ്ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റിലെ ഉന്നത തല ഉദ്യോഗസ്ഥന്റെ ലെറ്റര്‍ ഹെഡ്ഡും ഉപയോഗപ്പെടുത്തി. കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദിനു വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്നാണ് സരിത് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നൂഡില്‍സ് അടക്കം യുഎഇ കോണ്‍സുലേറ്റിലേക്ക് അയയ്ക്കപ്പെടുന്ന ഭക്ഷണസാധനങ്ങളുടെ മറവിലായിരുന്നു സ്വര്‍ണ്ണക്കടത്ത്.

കോണ്‍സുലേറ്റിലെ അറ്റാഷേയുടെ പേരിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്. ഫൈസല്‍ ഫരീദ് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥന് വിദേശത്ത് നിന്നും ഭക്ഷണസാധനങ്ങള്‍ അയയ്ക്കാറുണ്ട്. അതേസമയം നൂഡില്‍സ് അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ കേരളത്തില്‍ സുലഭമായി കിട്ടുമെന്നിരിക്കെ എന്തിനാണ് വിദേശത്ത് നിന്നും കൊണ്ടുവരുന്നതെന്ന ചോദ്യത്തിന് സരിത്ത് ഉത്തരം നല്‍കിയിട്ടില്ല. കാര്‍ഗോയില്‍ ഉണ്ടായിരുന്നത് ന്യൂഡില്‍സും ഓട്സും ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായിരുന്നെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫൈസല്‍ ഫരീദിനെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനു പരിചയപ്പെടുത്തിക്കൊടുത്തതായും സരിത്ത് സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നും ഇതിനെക്കുറിച്ച് അറിയില്ലെന്നുമാണ് അറ്റാഷേ പറഞ്ഞിരിക്കുന്നത്.

കോണ്‍സുലേറ്റിന്റെയും തന്റേയും വാഹനങ്ങളില്‍ എത്തിയാണ് ബാഗേജ് കൊണ്ടുപോകാറുള്ളത് എന്നും സരിത്ത് സമ്മതിച്ചു. പത്തു തവണയെങ്കിലും ഈ രീതിയില്‍ ബാഗേജ് വാങ്ങിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്ന് തവണ ഇക്കാര്യം ചെയ്തിരുന്നു. കൊച്ചി തുറമുഖത്ത് കണ്ടെയ്നറില്‍ വന്ന ബാഗേജും ഈ രീതിയില്‍ സരിത് ഏറ്റു വാങ്ങിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ പിആര്‍ഒ സ്ഥാനം ജോലി ഭാരം കൊണ്ടാണ് രാജി വെച്ചതെന്നാണ് സരിത് നല്‍കിയിട്ടുള്ള മൊഴി.

എന്നാല്‍ വ്യാജ ഐഡി കാര്‍ഡ് സൃഷ്ടിച്ച് രാജിവെച്ചതിന് ശേഷവും സരിത്ത് പ്രവര്‍ത്തനം നടത്തി. പിആര്‍ഒ അല്ലാതിരുന്നപ്പോഴും കോണ്‍സുലേറ്റിന്റെ ലെറ്റര്‍ ഹെഡ് ഉപയോഗപ്പെടുത്തുകയും ചെയ്തു. ജോലി ഉപേക്ഷിച്ച ശേഷം ലെറ്റര്‍ ഹെഡ് എങ്ങിനെ കിട്ടി എന്നതും കാര്‍ഗോ കോംപ്ളക്സില്‍ എങ്ങിനെ കയറി എന്നതും സംശയാസ്പദമാണ്. ജൂണില്‍ വന്ന ബാഗേജ് മാറ്റി വെച്ചത് ലോക്ക്ഡൗണ്‍ മൂലമായിരുന്നു. അതിനിടയില്‍ ബാഗേജ് തിരിച്ചയയ്ക്കാനും ശ്രമം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here