Home Crime യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, കമ്പനിക്ക് തീയിട്ട് കാമുകി

യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, കമ്പനിക്ക് തീയിട്ട് കാമുകി

 

കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഇരുപത്തിനാലുകാരി കമ്പനിക്ക് തീയിട്ടു. അഹമ്മദാബാദിലെ തുണി ഫാക്ടറിക്കാണ് തീയിട്ടത്.

വിനോദും മായാബെനും ജോലി ചെയ്തിരുന്നത് ഒരേ കമ്പനിയിലായിരുന്നു. കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലായിരുന്നു ജോലി. ദിവസങ്ങള്‍ക്ക് മുമ്പ് വിനോദിനെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസം കമ്പനിയുടെ ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായി. ഫാക്ടറിയിലേക്ക് തുണികള്‍ കൊണ്ടു പോകുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.

ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പിന്നീട് നടന്ന അന്വേഷണത്തില്‍ സിസിടിവി പരിശോധിക്കുകയായിരുന്നു. അതിലാണ് മായാബെന്‍ ലൈറ്റര്‍ ഉപയോഗിച്ച് തീ ഇടുന്നത് ശ്രദ്ധിക്കുന്നത്. കമ്പനി അധികൃതര്‍ തന്നെ ഇവരെ വിളിച്ചു വരുത്തി ജോലി ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here